ബിജെപി അനുകൂല മുദ്രാവാക്യം ; പ്രധാനമന്ത്രിക്കൊപ്പമുള്ള വേദിയിൽ നിന്നും പ്രതിഷേധിച്ച് മടങ്ങി മമത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത നേതാജി അനുസ്മരണ പരിപാടിയിൽ നിന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങിപ്പോയി. മമതാ ബാനർജി പ്രസംഗിക്കവേ കാണികൾക്കിടയിൽനിന്ന് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായതാണ് മമതയെ പ്രകോപിപ്പിച്ചത്.
‘സർക്കാർ പരിപാടിക്ക് അന്തസ്സുണ്ടാകണമെന്നാണ് ഞാൻ കരുതുന്നത്. ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ല. ഒരാളെ ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് നിങ്ങൾക്ക് ചേർന്നതല്ല. ഇതിനോടുളള പ്രതിഷേധമെന്ന നിലയിൽ ഞാൻ തുടർന്ന് സംസാരിക്കുന്നില്ല’, മമത പറഞ്ഞു. തുടർന്ന് അവർ പ്രസംഗം മതിയാക്കി.
മമതാ ബാനർജിയെ പ്രസംഗിക്കാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോൾ കാണികൾ ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ മുഴക്കിയതാണ് മമതയെ രോഷാകുലയാക്കിയത്.

