KSDLIVENEWS

Real news for everyone

‘ഓരോ വോട്ടിനും 6,000 രൂപവെച്ച് തരും’; കര്‍ണാടകയില്‍ വോട്ടിന് പണം വാഗ്ദാനം ചെയ്ത്

SHARE THIS ON

ബെലഗാവി റൂറലിലെ കോണ്‍ഗ്രസ് എം.എല്‍.എ. ലക്ഷ്മി ഹെബ്ബാല്‍ക്കറിനെ വിമര്‍ശിക്കവെയാണ് ജാര്‍ക്കിഹോളി വിവാദപരാമര്‍ശം നടത്തിയത്. ‘മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായി കണ്ടു. ഇതുവരെ അവര്‍ ആയിരം രൂപ വിലയുള്ള കുക്കര്‍, മിക്‌സി എന്നിവയാണ് നല്‍കിയിട്ടുള്ളത്. ഇനിയും ഉപഹാരങ്ങള്‍ അവര്‍ നല്‍കുമായിരിക്കും. അവയെല്ലാം കൂടെ ഏകദേശം 3,000 രൂപ വിലവരും. 6,000 രൂപയെങ്കിലും തന്നില്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യേണ്ട എന്ന് ഞാന്‍ നിങ്ങളോട് പറയുകയാണ്’, ജാര്‍ക്കിഹോളി പറഞ്ഞു. എന്നാല്‍, മുന്‍മന്ത്രിയും ബെലഗാവി ജില്ലയിലെ തന്നെ ഗോകകിലെ എം.എല്‍.എയുമായ രമേഷ് ജാര്‍ക്കിഹോളിയെ തള്ളി ബി.ജെ.പിയും സര്‍ക്കാർ രംഗത്തെത്തി. അത്തരം കാര്യങ്ങള്‍ക്ക് തങ്ങളുടെ പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവുമില്ലെന്ന് ജലസേചനമന്ത്രി ഗോവിന്ദ് കര്‍ജോല്‍ പറഞ്ഞു. ‘ഒരു പ്രത്യയശാസ്ത്രത്തിന് മുകളില്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടിയാണ് ഞങ്ങളുടേത്. അതുകൊണ്ടാണ് നരേന്ദ്രമോദി നേതാവായി രാജ്യത്ത് രണ്ടാമതും പാർട്ടി അധികാരത്തിലെത്തിയത്. 2023-ലും സംസ്ഥാനത്ത് ഞങ്ങള്‍ തന്നെ അധികാരത്തിലെത്തും. ഒരു വ്യക്തിയുടെ പരാമര്‍ശം പാര്‍ട്ടിയുടേതല്ല. അത് വ്യക്തിപരമായ കാര്യമാണ്’, കര്‍ജോല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!