KSDLIVENEWS

Real news for everyone

ലോക്സഭാ തെരഞ്ഞെടുപ്പ്; ഇൻഡ്യാ മുന്നണി വൻ കുതിച്ച് ചാട്ടംനടത്തും; പൊന്നാനിയും മലപ്പുറവും ഇളകില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

SHARE THIS ON

മലപ്പുറം: പൊന്നാനിയും മലപ്പുറവും ഇളകില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി

പ്രമുഖ മാധ്യമ പരിപാടിയുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യേകിച്ച്‌ ഒരു കാരണമുണ്ടായിട്ടൊന്നുമല്ല പൊന്നാനിയിലെയും മലപ്പുറത്തെയും സ്ഥാനാർഥികളെ വെച്ചുമാറിയത്. പല ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഒരു വിലയിരുത്തലില്‍ അതാണ് നല്ലതെന്ന് തോന്നി.ഇ.ടി മുഹമ്മദ് ബഷീറും സമദാനിയുമാണെങ്കില്‍ പാർലമെന്റില്‍ ഒഴിച്ചുകൂടാനാകാത്ത ആളുകളാണ്. അതുകൊണ്ടാണ് അവർക്ക് തന്നെ വീണ്ടും അവസരം നല്‍കിയത്. പുതിയ ഒരാളെ വിട്ട് ട്രെയിനിങ്ങ് കൊടുക്കേണ്ട സമയമല്ലല്ലോ ഇത്. അതുകൊണ്ടാണ് ഇരുവരെയും സ്ഥാനാർഥികളായി പരിഗണിച്ചത്.

ഇൻഡ്യാ മുന്നണിക്ക് വൻ പ്രതീക്ഷയുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന അടിസ്ഥാനത്തില്‍ നോക്കുമ്ബോള്‍ ബി.ജെ.പിക്ക് വൻ സീറ്റ് നഷ്ടമുണ്ടാകും. ഇൻഡ്യാ മുന്നണി പരസ്പരം മത്സരിക്കുന്നയിടത്ത് പോലും ജയിക്കുന്നത് ബി.ജെ.പിയല്ലെന്നും അദ്ദേഹം പറഞ്ഞു. ട്രെൻഡ് ബില്‍ഡ് ചെയ്യുന്ന ഘട്ടമാണ് വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് ഇൻഡ്യാമുന്നണിക്ക് അനുകൂലമാകും.

കേരളത്തില്‍ യു.ഡി.എഫ് നന്നായി പെർഫോം ചെയ്യുമെന്നാണ് എല്ലാവരും പറയുന്നത്. 20 സീറ്റ് കിട്ടുമെന്ന് ചില സർവെകള്‍ പറയുന്നത് ഒന്നോ രണ്ടോ സീറ്റോ പോകുമെന്നാണ് മറ്റ് ചില സർവെകള്‍. എന്തായാലും മികച്ച വിജയമായിരിക്കും യു.ഡി.എഫിനുണ്ടാവുക.

പാർട്ടിതലത്തില്‍ ആണ് താനിപ്പോള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു..അത് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഉണ്ട്. പാർലമെന്റിലില്ലെന്നെയുള്ളു. പാർലമെന്റിലായാല്‍ അവിടെ തന്നെ ആയിപ്പോകും. അവിടെ ഒരുപാട് പണികള്‍ ചെയ്യാനുണ്ട്.

അധികാരത്തിന് മാറി നില്‍ക്കാൻ ലീഗിന് യാതൊരു പ്രയാസവുമില്ല. ലീഗിന്റെ സംഘനാ സംവിധാനത്തിന് ക്ഷീണമുണ്ടായെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകനും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!