ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴി രാഷ്ട്രീപാര്‍ട്ടികള്‍ക്ക് കിട്ടിയത് 258 കോടി; 82 % ബിജെപിയ്ക്ക്

ന്യൂഡൽഹി: രാജ്യത്തെ ഏഴ് ഇലക്ട്രൽ ട്രസ്റ്റുകൾ വഴി വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സംഭാവനയായി ലഭിച്ചത് 258.49 കോടി രൂപയാണെന്ന് റിപ്പോർട്ട്. 2020-21 കാലഘട്ടത്തിലെ റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ഇതിൽ 82.05 ശതമാനവും ലഭിച്ചിരിക്കുന്നത് ബിജെപിയ്ക്കാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ട് പ്രകാരം ആകെ സംഭാവനയിൽ 212.75 കോടി രൂപയാണ് ബിജെപിയ്ക്ക് ലഭിച്ചിരിക്കുന്നത്. കോൺഗ്രസിന് 3.31 കോടിയാണ് ലഭിച്ചത്. ജെ.ഡി.യുവിന് 27 കോടിയും (10.45 ശതമാനം).
ഐ.എൻ.സി, എൻ.സി.പി, എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ, ആർ.ജെ.ഡി, എ.എ.പി, എൽ.ജെ.പി, സി.പി.എം, സി.പി.ഐ, തുടങ്ങിയ പാർട്ടികൾക്ക് 19.23 കോടി രൂപയും ലഭിച്ചതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം(എഡിആർ) റിപ്പോർട്ട് ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

