KSDLIVENEWS

Real news for everyone

എയർ അറേബ്യ 150,000 സീറ്റുകളിൽ ഏർളി ബേർഡ് പ്രൊമോഷൻ അവതരിപ്പിക്കുന്നു!

SHARE THIS ON

മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും മുൻനിര ലോ കോസ്റ്റ് കാരിയറായ എയർ അറേബ്യ, കമ്പനിയുടെ മുഴുവൻ നെറ്റ്വർക്കിലുമുള്ള 150,000 സീറ്റുകളിൽ ഡിസ്‌കൗണ്ട് ഓഫറുകളോടെ ‘സൂപ്പർ സീറ്റ് സെയിൽ’ എന്ന അസാധാരണ ഏർളി ബേർഡ് പ്രമോഷൻ അവതരിപ്പിച്ചിരിക്കുന്നു.
ഈ പ്രമോഷനിൽ ഇന്ത്യയിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റുകളിലെ ഷാർജ, അബുദാബി, റാസൽ ഖൈമ എന്നീ മൂന്ന് വിമാനത്താവളങ്ങളിലേക്കുമുള്ള നോൺ-സ്റ്റോപ്പ് ഫ്‌ളൈറ്റുകൾ ഉൾപ്പെടുന്നു. ഒരു വശത്തേക്കുള്ള നിരക്കുകൾ 5,677 രൂപ മുതൽ ആരംഭിക്കുന്നു.

ഏർളി ബേർഡ് ഓഫറിൽ 2024 ഒക്ടോബർ 27 മുതൽ 2025 മാർച്ച് 29 വരെയുള്ള യാത്രകൾക്കായി, ഏപ്രിൽ 22 മുതൽ മെയ് അഞ്ച് വരെ ബുക്കിംഗ് ലഭ്യമാണ്.

5,677 രൂപയുടെ ടിക്കറ്റ് വിൽപ്പനയിൽ മുംബൈ, ഡൽഹി, അഹമ്മദാബാദ്, ജയ്പൂർ, നാഗ്പൂർ, കൊൽക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള നോൺസ്റ്റോപ്പ് ഫ്‌ളൈറ്റുകളെല്ലാം ഉൾപ്പെടുന്നു.

യുഎഇ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ അഞ്ച് സ്ട്രാറ്റജിക് ഹബ്ബുകളിൽ നിന്ന് ഏകദേശം 200 റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ അറേബ്യ, വ്യോമയാന രംഗത്തെ ഒരു മുൻനിര പ്ലെയർ എന്ന നിലയിൽ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നത് തുടരുന്നു.

യാത്രക്കാർക്ക് സുഖവും വിശ്വാസ്യതയും തകർക്കാനാകാത്ത മൂല്യവും നൽകുന്നതിൽ പ്രതിബദ്ധതയുള്ള, അവാർഡ് ജേതാവായ എയർ അറേബ്യ അസാധാരണമായ യാത്രാനുഭവം നൽകുന്നതിനായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന എയർലൈനാണ്.

കൂടുതൽ വിവരങ്ങൾക്കും അടുത്ത യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമായി സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!