KSDLIVENEWS

Real news for everyone

ടൂള്‍കിറ്റ് വിവാദം: ബിജെപി വക്താവ്‌ സംബിത് പിത്രയ്ക്ക് ഛത്തീസ്ഗഢ് പോലീസിന്റെ സമന്‍സ്‌

SHARE THIS ON

റായ്പുർ: ടൂൾകിറ്റ് വിവാദത്തിൽ ബി.ജെ.പി. വക്താവ് സംബിത് പത്രയ്ക്ക് ഛത്തീസ്ഗഢ് പോലീസ് സമൻസ് അയച്ചു. മേയ് 23-ന് വൈകുന്നേരം നാലുമണിക്ക് റായ്പുർ സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരിട്ടോ ഓൺലൈൻ ആയോ ഹാജരാകാമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും സമൻസിൽ വ്യക്തമാക്കുന്നു. കോൺഗ്രസ് ടൂൾകിറ്റ് വിവാദത്തിൽ ഛത്തീസ്ഗഢ് മുൻമുഖ്യമന്ത്രി രമൺ സിങ്ങിനും സംബിത് പത്രയ്ക്കുമെതിരെ കോൺഗ്രസിന്റെ വിദ്യാർഥി സംഘടന എൻ.എസ്.യു.ഐ. റായ്പുർ പോലീസിൽ പരാതി നൽകിയിരുന്നു. എ.ഐ.സി.സി. ഗവേഷക വിഭാഗത്തിന്റെ ലെറ്റർഹെഡ് വ്യാജമായി ചമയ്ക്കുകയും തെറ്റായതും വ്യാജമായ ഉള്ളടക്കം അച്ചടിക്കുകയും ചെയ്തുവെന്നായിരുന്നു എൻ.എസ്.യുവിന്റെ പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെയും അപകീർത്തിപ്പെടുത്താനുള്ള ടൂൾകിറ്റിന് കോൺഗ്രസ് രൂപം നൽകിയിരിക്കുകയാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. കോവിഡിന്റെ വകഭേദത്തെ ഇന്ത്യൻ വകഭേദമെന്നും മോദി വകഭേദമെന്നും പരിഹസിക്കുന്നത് ഇതിന്റെ ഭാഗമായാണെന്ന് ബി.ജെ.പി. വക്താവ് സാംബിത് പത്ര ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!