കാസർകോട് ചെമനാട് പഞ്ചായത്തിൽ ബ്ലാക്ക് ഫംഗസ് റിപോർട്ട് ചെയ്തതായി സൂചന ഒരാളെ പരിയാരത്ത് മാറ്റി?

കാസർകോട്:ചെമനാട് പഞ്ചായത്തിൽ ബ്ലാക് ഫംഗസ് റിപോർട് ചെയ്തതായി സൂചന.ബ്ലാക് ഫംഗസ് സംശയമുള്ളയാളെ പരിയാരത്തേക്ക് മാറ്റി.65 വയസ് പ്രായമുള്ളയാളെയാണ് ബ്ലാക് ഫംഗസ് സംശയിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും പരിയാരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
പരിശോധനാഫലം തിങ്കളാഴ്ച മാത്രമേ ലഭിക്കുകയുള്ളുവെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ സൂചിപ്പിക്കുന്നത്. കണ്ണിനു ചുറ്റുമോ മൂക്കിനുചുറ്റുമോ ഉള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലർന്ന ഛർദ്ദി, മാനസികാവസ്ഥയിലെ മാറ്റം
ബ്ലാക് ഫംഗസ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് നൽകുന്ന ലക്ഷണങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ്. ഇവയാണ്
സൈനസൈറ്റിസ്, മൂക്കടപ്പ്, കറുത്ത നിറത്തിലും രക്തം കലർന്നുള്ള മൂക്കൊലിപ്പ്, കവിൾ അസ്ഥിയിൽ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കിൽ നീർവീക്കം, മൂക്കിന്റെ പാലത്തിന് അല്ലെങ്കിൽ അണ്ണാക്കിനു മുകളിൽ കറുത്ത നിറം, പല്ലുകൾക്കും താടിയെല്ലിനും ഇളക്കം, വേദനയോടുകൂടിയ കാഴ്ച മങ്ങൽ, ഇരട്ടക്കാഴ്ച, ധമനികളിൽ രക്തം കട്ടപിടിക്കൽ, കോശമരണം, തൊലിക്കു കേടുവരൽ, നെഞ്ചുവേദന, ശ്വസന പ്രശ്നങ്ങൾ എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.
ഇന്ന് സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച് നാല് മരണം റിപോർട്ട് ചെയ്തിട്ടുണ്ട്

