സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും: ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം | വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസില്‍ കെ സുധാകരനെ അറസ്റ്റ് ചെയ്തതെന്ന് ക്രൈം ബ്രാഞ്ച്. 10 ലക്ഷം രൂപ വാങ്ങിയതിനാണ് തെളിവുള്ളത്.
ആവശ്യമെങ്കില്‍ ചോദ്യം ചെയ്യുന്നതിനായി സുധാകരനെ വീണ്ടും വിളിപ്പിക്കും. സുധാകരന്‍ ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും വ്യക്തമായ മറുപടി തന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
സുധാകരന്റെ സഹായി എബിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.

