കുമ്പള– മുള്ളേരിയ കെഎസ്ടിപി റോഡിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു തുടങ്ങി

ബദിയടുക്ക ∙ കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു തുടങ്ങി. ബദിയടുക്കയിൽ 2, മുള്ളേരിയ,കുമ്പള സീതോംഗോളി ടൗണുകളിൽ ഓരോന്ന് വീതവുമാണ് ഉയരവിളക്കുകൾ സ്ഥാപിക്കുന്നത്. ഇതിനു വേണ്ടി 16 മീറ്റർ ഉയരമുള്ള തൂൺ സ്ഥാപിച്ചിരുന്നു.ഇതിലേക്കുള്ള ബൾബുകൾ വരാൻ വൈകിയതിനാൽ സ്ഥാപിക്കാനും വൈകി. ഇന്നലെ ബദിയടുക്കയിലെ ടൗണിലെ സർക്കിളിലെ തൂണിലാണ് ആദ്യത്തേത് സ്ഥാപിച്ചത്. 8 വിളക്കുകളാണ് 1തൂണിൽ ഉള്ളത്.മറ്റിടങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിൽ വിളക്കുകൾ സ്ഥാപിക്കും. ബദിയടുക്കയിലെ ടൗണായ മീത്തൽ ബസാറിലാണ് മറ്റൊരു ഉയരവിളക്ക് സ്ഥാപിച്ചിട്ടുള്ളത്. ഇത് കൂടാതെയുള്ള കുമ്പള മുതൽ മുള്ളേരിയവരേയുള്ള 29 കിലോമീറ്റർ റോഡിൽ 250 തെരുവിളക്കുകളാണ് ഡിവൈഡറിലും പുറത്തുമായി 8 മീറ്റർ ഉയരമുള്ള തൂണിൽ സ്ഥാപിക്കേണ്ടിയിരുന്നത്. Advertisement X ഇതിൽ നാലെണ്ണമാണ് ബാക്കിയുള്ളത്.ഇതിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനടുത്ത് സ്ഥാപിക്കേണ്ട വിളക്കുകളാണ് സ്ഥാപിക്കാൻ ബാക്കിയുള്ളത്.64 ബസ് കാത്തിരിപ്പുകേന്ദ്രമാണ് പണിയേണ്ടിയിരുന്നത്.നാരാണമംഗലത്തും ബാറടുക്കയിലുമുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ സ്ഥലത്തെ ചൊല്ലിയുള്ള പരാതിയുള്ളതിനാൽ ഇവിടെ വിളക്കുകൾ സ്ഥാപിക്കാനായിട്ടില്ല.ഈ റോഡിൽ 92 കലുങ്കുകളും 14 കിലോമീറ്റർ ഓവുചാലുകളും പണിതിട്ടുണ്ട്

