KSDLIVENEWS

Real news for everyone

കൊവ്വൽപള്ളി ഹണിട്രാപ്പ് ; മൂന്ന് പ്രതികൾ കീഴടങ്ങി

SHARE THIS ON

കാഞ്ഞങ്ങാട് : കൊവ്വൽപള്ളിയിൽ കൊച്ചി കടവന്ത്ര സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വർണ്ണവും തട്ടിയകേസിൽ മൂന്ന് പ്രതികൾ കോടതിയിൽ കീഴടങ്ങി.കണ്ണൂർ പള്ളിക്കുന്നിലെ മൊയ്ത ( 35 ) , മലപ്പട്ടത്തെ അബ്ദുൾഖാദർ ( 65 ) , മാവിലാകടപ്പുറത്തെ ഉസ്മാൻ എന്നിവരാണ് കഴിഞ്ഞദിവസം കീഴടങ്ങിയത് . ഇനി കണ്ണൂർ സ്വദേശിയായ ഷംസുദ്ദീനെകൂടി ഈ കേസിൽ പിടികിട്ടാനുണ്ട് . കൊച്ചി കടവന്ത്രയിലെ വ്യാപാരിയായ സി.എ.സത്താറിനെ ( 58 ) ഹണിട്രാപ്പിൽ കുടുക്കി മുന്നേമുക്കാൽ ലക്ഷം രൂപയും ഏഴരപവന്റെ സ്വർണ്ണമാലയും 15700 രൂപയുടെ മൊബൈലും തട്ടിയെടുത്തുവെന്നാണ് കേസ് . നാട്ടിൽ ഭാര്യയും കുട്ടികളുമുള്ള സത്താർ മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമത്തിനിടയിലാണ് ഹണിട്രാപ്പിൽ കുടുങ്ങിയത് . കൊവ്വൽപള്ളിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സാജിദയെ വധുവായി രംഗത്തിറക്കിയാണ് ഹണിട്രാപ്പ് സംഘം സത്താറിനെ കുടുക്കിയത് . ഈ കേസിൽ ആറുപേരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!