ചൗക്കിയിൽ നടന്ന് പോകാൻ സംവിധാനം വേണം,
ജനപ്രതിനീധികൾകും മുഖ്യധാര രാഷ്ട്രിയപാർട്ടികൾകും ഒരു ചൗക്കിക്കാരന്റെ തുറന്ന കത്ത്

ചൗക്കി മുതൽ കുന്നിൽ പള്ളിവരെ ഉള്ള റോഡിന്റെ വീതി കുറവായത് മുലം വഴിയാത്രകാർക്ക് നടന്ന് പോകാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിൽ.
വാഹനങ്ങൾ പോകുമ്പോൾ ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്ന
സ്കൂൾ കുട്ടികളടക്കം നൂറ് കക്കിന് ആൾക്കാർ ദിനേന കടന്നുപോകുന്ന വഴിയാണിത്.
രണ്ടു വണ്ടികൾ വന്നാൽ ഒഴുവു ചാലിൽ ഇറങ്ങി നിൽക്കേണ്ട അവസ്ഥയാണ് നിലവിൽ. പലപ്പോഴും വഴിയ്ത്രക്കാരെ ഉരസിക്കൊണ്ടാണ് വണ്ടി പോലും കടന്ന് പോകുന്നത്.
ഇതിനൊരു പരിഹാരമായി രണ്ട് വശത്തും ട്രൈനേജിന് മുകളിലായ് നടപാത നിർമ്മിക്കുക എന്നുള്ളതാണ് നിലവിൽ ഉള്ള പോം വഴി.
അതിനുവേണ്ടി രാഷ്ട്രിയം മറന്ന് നമ്മുടെ ജനപ്രതിനിധികളും മുഖ്യധാരയിലുള്ള രാഷ്ട്രിയ പാർട്ടികളും ഇതിനു വേണ്ടി ശക്തമായി ഇടപെടണമെന്നും കൂട്ടത്തിൽ നാട്ടുകാരുടെ സഹകരണവും ഇതിനുവേണ്ടി ശബ്ദിക്കാൻ മുന്നിൽ ഉണ്ടാകണമെന്ന് വിനീതമായി സ്നേഹത്തോടെ പൊതുസമൂഹത്തോട് അഭ്യാർത്ഥിക്കുന്നൂ
മജീദ് സൗദി

