അഫ്ഗാനിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ താലിബാൻ ആക്രമണം
ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനില്‍ സുരക്ഷാ സേനയ്ക്ക് നേരെ വീണ്ടും താലിബാന് ആക്രമണം.ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. ഫരാ പ്രവിശ്യയിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് ഫറാ പ്രവിശ്യ കൗണ്‍സില്‍ ഉദ്യോഗസ്ഥന് ദാദുല്ല ഖ്വാനി പറഞ്ഞു .ആക്രമണത്തിനിടെ രണ്ട് സൈനികരെ ഭീകരര്‍ കടത്തികൊണ്ടു പോയി. താവളത്തില്‍ നിന്നും ആയുധങ്ങള്‍ ഭീകരര്‍ മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സൈനിക താവളത്തിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തിട്ടുണ്ട്.

