KSDLIVENEWS

Real news for everyone

മോഫിയയുടെ മരണം: ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസ്, പ്രതികള്‍ ഒളിവിലെന്ന് പൊലീസ്

SHARE THIS ON

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ (Mofiya Parween) ആത്മഹത്യ (Suicide) ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. ഇവര്‍ ഒളിവിലാണെന്നും ഇവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടങ്ങിയെന്നുമാണ് പൊലീസ് പറയുന്നത്.

ഗാര്‍ഹികപീഡനത്തെത്തുടര്‍ന്നാണ് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയാ പര്‍വീന്‍ എന്ന എല്‍എല്‍ബി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ സ്ഥലം സിഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

മോഫിയയെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ മുന്‍പ് ഉത്ര വധക്കേസില്‍ വീഴ്‌ച വരുത്തിയ സിഐ സുധീര്‍

മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭര്‍തൃവീട്ടുകാര്‍ ബുദ്ധിമുട്ടിച്ച്‌ തുടങ്ങി. ഇതോടെ സുഹൈലിനെതിരെ മോഫിയ ഒരു മാസം മുമ്ബ് ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കി. ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വന്‍ തുക സ്ത്രിധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്. എന്നാല്‍ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. പരാതികള്‍ പല സ്റ്റേഷനുകള്‍ക്ക് കൈമാറി വീട്ടുകാരെ വട്ടം കറക്കുകയാണ് പൊലീസ് ചെയ്തത്.

‘പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല സുഹൈല്‍’, മരിക്കുന്നതിന് മുന്‍പ് മോഫിയ എഴുതി

ഒടുവില്‍ ദേശീയ വനിതാ കമീഷന് നല്‍കിയ പരാതിയില്‍ അന്വേഷണം എത്തിയപ്പോഴാണ് ഇന്നലെ രാവിലെ ആലുവ ഈസ്റ്റ് സിഐ സുധീര്‍ ഇരുവീട്ടുകാരെയും ചര്‍ച്ചക്ക് വിളിച്ചത്. എന്നാല്‍ ചര്‍ച്ചക്കിടെ സുധീര്‍ പെണ്‍കുട്ടിയേയും അച്ചനെയും അവഹേളിക്കുന്ന രീതിയിലാണ് പെരുമാറിയെതെന്ന് വീട്ടുകാര്‍ പറയുന്നു. ഉച്ചയോടെ ഇരു വീട്ടുകാരും സ്റ്റേഷനില്‍ നിന്ന് മടങ്ങി. എന്നാല്‍ വൈകിട്ട് ഏഴ് മണിയോടെ സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ യുവതി തൂങ്ങിമരിച്ച നിലയിലാണ് വീട്ടുകാര്‍ കാണുന്നത്. ഭര്‍ത്താവിനും ആലുവ സിഐക്കുമെതിരെ ഗുരുതര ആരോപണങ്ങളള്‍ ആത്മത്യാക്കുറിപ്പ് എഴുതി വെച്ചാണ് മോഫിയ ജീവനൊടുക്കിയത്. സിഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റിയെന്നും സിഐക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അടക്കം ഡിവൈഎസ്പി അന്വേഷിക്കുമെന്നും ആലുവ റൂറല്‍ എസ് പി കാര്‍ത്തിക്ക് അറിയിച്ചു.

നീതിക്കായി നിരന്തരം പോരാടിയ പെണ്‍കുട്ടി, അവഗണിച്ച്‌ പൊലീസും അധികൃതരും, ഒടുവില്‍ മരണം

താന്‍ നേരിട്ട പീഡനത്തില്‍ പൊലീസ് മുതല്‍ വനിത കമ്മീഷനെ വരെ സമീപിച്ച്‌ നീതിക്കായി നിരന്തരം പോരാടിയ പെണ്‍കുട്ടിയായിരുന്നു മോഫിയ. മിടുക്കിയായ നിയമവിദ്യാര്‍ത്ഥി. പൊലീസ് സ്റ്റേഷനിലേക്ക് പോകേണ്ടതിനാല്‍ ഇന്നലെ ക്ലാസില്‍ വരില്ലെന്ന് സുഹൃത്തുക്കളോട് മോഫിയ പറഞ്ഞിരുന്നു. പിന്നെ കേട്ടത് മരണവിവരമാണ്. ഭര്‍ത്താവ് സുഹൈലും വീട്ടുകാരും മോഫിയയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി സുഹൃത്തുക്കളും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!