KSDLIVENEWS

Real news for everyone

ആൾക്കൂട്ട കൊലപാതകത്തെ നിസാരമായി കാണരുത് ഐ എൻ എൽ

SHARE THIS ON

കാസർകോട് സ്വകാര്യ ഹോസ്പിറ്റലിൽ വെച്ഛ് യുവതിയെ ശല്യം ചെയ്തുവെന്നാരോപിച്ഛ് റഫീഖ് എന്ന മദ്ധ്യ വയസ്കനെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തെ നിസാരവത്കരിക്കരുതെന്ന് ഐ എൻ എൽ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു ഉത്തേരേന്ത്യൻ മോഡൽ കൊലപാതകമാണ് കാസർകോട് നടപ്പിലാക്കാൻ ശ്രമിക്കുന്നത് യുവതിക്ക് നേരെ അസഭ്യത പ്രവർത്തിച്ചിട്ടുണ്ടങ്കിൽ പ്രതിയെ പിടിച്ഛ് പോലീസിൽ ഏല്പിക്കുകയാണ് വേണ്ടത് അതിനു ശ്രമിക്കാതെ കൊറ്റാരോപിക്കപെട്ടയാളെ വളഞ്ഞുവെച്ചും ഓടിച്ചും തല്ലികൊല്ലുകയായിരുന്നുവെന്ന്. ദൃശ്യങ്ങൾ മുഖാന്തരം വ്യക്തമാണ് ഉത്തരേന്ത്യയിൽ മാത്രം നടന്നു വരുന്ന ആൾക്കൂട്ട കൊലപാതകത്തിന്റെ തനിയാവർത്തനമാണീ സംഭവം കുറ്റകൃത്യത്തിൽ ബന്ധമുള്ള മുഴുവൻ ആളുകളെയും ദൃശ്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ചേർത്ത് കൊലപാതകത്തിന് കേസെടുക്കണം ക്രൂര കൃത്യം നേരിൽ കണ്ടിട്ടും ഇടപെടാതിരുന്ന പോലീസുകാർക്കെതിരെയും നടപടിയുണ്ടാകണമെന്നും ബാഹ്യ ഇടപെടലുകൾക്ക് സമ്മർദ്ദപ്പെടാതെ മുഴുവനാളുകളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഐ എൻ എൽ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു

സിദ്ദിഖ് ചേരങ്കൈ
ജനറൽ സെക്രട്ടറി
ഐ എൻ എൽ മുനിസിപ്പൽ കമ്മിറ്റി കാസറകോട് (m)9633449056)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!