കാസര്‍കോട് മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: മലയാളി മാധ്യമപ്രവര്‍ത്തകയെ ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ചാല റോഡ് ‘ശ്രുതിനിലയ’ത്തില്‍ ശ്രുതി (28)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ‘റോയിട്ടേഴ്സ്’ ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററാണ്.
ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്മെന്റിലാണ് കഴിഞ്ഞ ദിവസം ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടില്‍നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് പ്രതികരണമുണ്ടായിരുന്നില്ല.
ബെംഗളൂരുവില്‍ എന്‍ജിനീയറായ സഹോദരന് നിശാന്ത് അപ്പാര്‍ട്ട്മെന്റിലെ കാവല്‍ക്കാരനുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നതായി അറിയിച്ചു. ഇതേത്തുടര്‍ന്ന് എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

