ബി.ജെ.പി ഭരണത്തില്‍ ഹിന്ദു സമുദായം സുരക്ഷിതര്‍, മുസ്ലിം വോട്ടുകള്‍ വേണ്ടെന്നും ബി.ജെ.പി നേതാവ്

ബാഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുസ്ലിം വോട്ട് വേണ്ടെന്ന് ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. ശിവമൊഗ്ഗയില്‍ നിന്നുളള എം.എല്‍.എയാണ് കെ.എസ് ഈശ്വരപ്പ. ശിവമൊഗ്ഗ നഗരപരിധിയിലുള്ള 60,000 ഓളം മുസ്ലിംങ്ങളുടെ വോട്ട് ബി.ജെ.പിക്ക് വേണ്ട. അവര്‍ക്ക് ആവശ്യമുളളപ്പോഴെല്ലാം വ്യക്തിപരമായി ഞങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം ദേശസ്‌നേഹികളായ മുസ്ലിംങ്ങള്‍ തീര്‍ച്ചയായും ബിജെപിക്ക് വോട്ട് ചെയ്യുമെന്നും ഈശ്വരപ്പ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വീട്ടില്‍ ലിംഗായത്ത് വീരശൈവ സമുദായത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കെ.എസ് ഈശ്വരപ്പ. ബി.ജെ.പിയുടെ ഭരണത്തില്‍ ഹിന്ദു സമുദായം സുരക്ഷിതരാണ്. ആരും ഹിന്ദുക്കളെ ആക്രമിക്കാന്‍ ധൈര്യപ്പെടില്ല. ബി.ജെ.പി ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തങ്ങള്‍ സുരക്ഷിതരായിരിക്കില്ല എന്ന തോന്നല്‍ പൊതുജനങ്ങള്‍ക്കിടയിലുണ്ടെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു. ലിംഗായത്ത്‌വീരശൈവ സമുദായം ബിജെപിയെ പിന്തുണക്കുമെന്ന് ബി.എസ് യെദ്യൂരപ്പ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വീരേന്ദ്ര പാട്ടീലിനെ നീക്കിയതിലൂടെ കോണ്‍ഗ്രസ് ലിംഗായത്ത് സമുദായത്തെ അപമാനിച്ചു. അത് ഞങ്ങള്‍ക്ക് മറക്കാനാവില്ല. ബിജെപി വലിയ വിജയം നേടുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു.

