KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഓക്സിമീറ്ററുകൾ കാണാനില്ലെന്ന് പരാതി.

SHARE THIS ON

കാസർകോട് ജില്ലാ പഞ്ചായത്ത് മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച 50 ഓക്സിമീറ്ററുകളിൽ 45 എണ്ണം കാണാനില്ലെന്ന് പരാതി.

ഓക്സിമീറ്ററുകൾ മെഡിക്കൽ ഓഫീസർ കൈപറ്റിയെങ്കിലും എവിടെയാണെന്ന് ആർക്കും അറിയാത്ത സാഹചര്യമാണ്.

ഓക്സിമീറ്റർ സൂക്ഷിക്കാൻ ചുമതലയുള്ള സ്റ്റോർ കീപ്പർ ഇവ്വിഷയം ശ്രദ്ധയിൽ പെടുത്തിയപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ദേഹത്തെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയുണ്ടായി.

ഓക്സിമീറ്റർ കാണാതായ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ മൊഗ്രാൽ പുത്തൂർ മേഖല കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!