KSDLIVENEWS

Real news for everyone

സുധാകരന്‍ ഉള്‍പ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണ് ; എംവി ഗോവിന്ദന്‍

SHARE THIS ON

ഡല്‍ഹി: സുധാകരൻ ഉള്‍പ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .രാഷ്ട്രീയ പേരിതമായല്ല സുധാകരനെതിരെ നടപടിയെടുത്തത് .തെറ്റായ നിലപാട് ആര് സ്വീകരിച്ചാലും അവര്‍ നിയമത്തിന്റെ മുൻപില്‍ വരണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് എംവി ഗോവിന്ദൻ വിശദീകരിച്ചു.


കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണോ വേണ്ടേയെന്നത് ഞങ്ങളുടെ വിഷയമല്ലെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍ ഈ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയാണോയെന്ന് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. ഞങ്ങള്‍ക്കതില്‍ പ്രശ്നങ്ങളില്ല. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന കോണ്‍ഗ്രസിന്റെ വാദം കേരളത്തിലെ ജനം അംഗീകരിക്കില്ല. ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. കൃത്യമായ തെളിവുകളുണ്ടെന്നാണ് മനസിലാക്കുന്നത്.

കേസും അതിന്റെ അനുബന്ധ നടപടികളും ഉമ്മൻചാണ്ടി മുൻപ് പറഞ്ഞത് പോലെ അതിന്റെ വഴിക്ക് നടക്കും. കേസ് കൈകാര്യം ചെയ്യുകയെന്ന് മാത്രമേ അക്കാര്യത്തില്‍ പറയാനുള്ളൂ. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ പേരിലും കേസുണ്ട്, മുൻപത്തെ പ്രതിപക്ഷ നേതാവിന്റെ പേരിലും കേസുണ്ട്. അതെല്ലാം പരിശോധിച്ച്‌ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

രാഷ്ട്രീയ പ്രക്രിയകളും ക്രിമനല്‍ കേസുമായി ബന്ധപ്പെട്ട നടപടിയും കൂട്ടിയിണക്കേണ്ട കാര്യമില്ല. ഇന്ത്യയില്‍ ഇന്ന് ഏറ്റവും ശക്തമായി എതിര്‍ക്കേണ്ടത് ബിജെപിയെയാണ്. കോണ്‍ഗ്രസ് കേരളത്തില്‍ ബിജെപിയുടെ ബി ടീമാണ്. മൃദുഹിന്ദുത്വ നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. കേസുള്ളവരല്ലേ? ആരെങ്കിലും കരുതിയാല്‍ ഒരാളെ കുടുക്കാൻ കഴിയുമോയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!