KSDLIVENEWS

Real news for everyone

തലപ്പാടി ടോള്‍ ബൂത്തിന് സമീപം രണ്ട് കണ്ടെയ്‌നര്‍ ലോറികള്‍ക്കിടയില്‍ കുടുങ്ങി ഡ്രൈവര്‍ മരിച്ചു

SHARE THIS ON

തലപ്പാടി: തലപ്പാടി ടോള്‍ ബൂത്തിന് സമീപം രണ്ട് കണ്ടെയ്‌നര്‍ ലോറികള്‍ക്കിടയില്‍ കുടുങ്ങി ഡ്രൈവര്‍ മരിച്ചു. ഹരിയാന സ്വദേശി ഷമീം (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. തലപ്പാടി ടോള്‍ ബൂത്തിന് സമീപം ചായ കുടിക്കാന്‍ ഡ്രൈവര്‍ ഷമീം ലോറി നിര്‍ത്തിയിട്ടതായിരുന്നു. ഇതിനിടെ മറ്റേ ലോറിയുടെ ഡ്രൈവര്‍ ഷമീം ഓടിച്ച ലോറിക്ക് മുന്നില്‍ ലോറി നിര്‍ത്തി. ഷമീം താന്‍ നിര്‍ത്തിയ ലോറിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ മുന്‍വശത്ത് നിര്‍ത്തിയ ലോറി പിറകിലേക്ക് നീങ്ങുകയും ഷമീം രണ്ട് ലോറികള്‍ക്കിടയില്‍ അകപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീമിനെ ഉടന്‍ പുറത്തെടുത്ത് ദേര്‍ളക്കട്ടെയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. കേരളത്തിലേക്ക് സാധനങ്ങള്‍ കൊണ്ടുവരികയായിരുന്ന ഒരേ സ്ഥാപനത്തിന്റെ രണ്ട് കണ്ടെയ്നര്‍ ലോറികളാണ് അപകടത്തില്‍പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!