KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവ്വ കക്ഷി യോഗം ചേരും

SHARE THIS ON

ഇന്ന് സർവ്വകക്ഷി യോഗം ചേരും ; . തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് സർവ്വകക്ഷി യോഗം ചേരും . രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ഡൗൺ വേണമെന്ന നിർദ്ദേശമാണ് ആരോഗ്യ വകുപ്പിനുള്ളത് . ഇക്കാര്യത്തിൽ കക്ഷി നേതാക്കളുടെ അഭിപ്രായം തേടും . മറ്റ് നിയന്ത്രണങ്ങളും യോഗം ചർച്ച ചെയ്യും . ഉച്ചക്ക് 3 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗം . സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം ആയിരം കടന്നതോടെ രോഗവ്യാപന് ഭീഷണി ഉയരുകയാണ് . ഇന്നലെ രോഗബാധിതരായ 1078 പേരിൽ 798 പേർക്കും സമ്ബർക്കം വഴിയാണ് രോഗബാധ . തലസ്ഥാനത്ത ആശങ്കക്ക് കുറവില്ല . രോഗം ബാധിച്ച 222 രോഗിക പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ് . നഗരസഭയിലെ 7 ജനപ്രതിനിധികൾ രോഗബാധിതരായി . കൊല്ലത്ത് തുടർച്ചയായി 100 ൽ കൂടുതൽ രോഗം ബാധിച്ച 222 രോഗികളിൽ 206 പേർക്ക് രോഗം സമ്ബർക്കത്തിലൂടെയാണ് . നഗരസഭയിലെ 7 ജനപ്രതിനിധികൾ രോഗബാധിതരായി . കൊല്ലത്ത് തുടർച്ചയായി 100 ൽ കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യുന്നു . പത്തനംതിട്ടയിൽ റിപ്പോർട്ട് ചെയ്ത 27 പേരിൽ 24 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത് . കോഴിക്കോട്ടും മലപ്പുറത്തും പാലക്കാട്ടും ആശങ്ക തുടരുകയാണ് . പരിയാരം മെഡിക്കൽ കോളജിൽ ഡോക്ടറടക്കം 7 പേർ കൊവിഡ് ബാധിതരായത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയായി . മലപ്പുറത്ത് കൊണ്ടോട്ടി മാർക്കറ്റ് കേന്ദ്രീകരിച്ച് വ്യാപനം തുടരുന്നു . മധ്യകേരളത്തിൽ കൊവിഡ് രോഗികൾ കൂടുകയാണ് . എറണാകുളത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച നൂറിൽ 94 പേർക്കും രോഗം സമ്പർക്കത്തിലൂടെയണ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published.

error: Content is protected !!