സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തില്ല: സാക്ഷ്യപത്രം വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം നല്‍കണം, ഉത്തരവ്

കൊച്ചി: സ്ത്രീധനം വാങ്ങുകയോ കൊടുക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവാഹശേഷം ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്ന് ഉത്തരവ്. വിവാഹശേഷം ഒരു മാസത്തിനകം സാക്ഷ്യപത്രം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നു സ്ഥാപനമേധാവികള്‍ വാങ്ങി സൂക്ഷിക്കണമെന്നാണ് മുഖ്യ സ്ത്രീധന നിരോധന ഓഫിസര്‍ കൂടിയായ വനിതാ – ശിശു വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. ജീവിതപങ്കാളി, ഇരുവരുടെയും മാതാവ്/പിതാവ് എന്നിവരുടെ ഒപ്പു സഹിതമാണ് സാക്ഷ്യപത്രം നല്‍കേണ്ടത്.
ആറ് മാസത്തിലൊരിക്കല്‍ സ്ഥാപനമേധാവികള്‍ സ്ത്രീധന നിരോധന ഓഫിസര്‍ക്കു റിപ്പോര്‍ട്ട് നല്‍കണം.

