KSDLIVENEWS

Real news for everyone

ഓസ്‌ട്രേലിയയില്‍ ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജനം; വ്യാപക പ്രതിഷേധം

SHARE THIS ON

സിഡ്നി: കോവിഡ് വ്യാപനത്തെ തുടർന്ന് ഓസ്ട്രേലിയയിൽ ഏർപ്പെടുത്തിയ കർശന ലോക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം. സിഡ്നിയിൽ ആയിരകണക്കിന് ആളുകൾ തെരുവിലിറങ്ങി. മെൽബണിലും ബ്രിസ്ബെണിലും പ്രതിഷേധമുണ്ടായി.

‘സ്വാതന്ത്ര്യം’ എന്ന് മുദ്രാവാക്യം മുഴക്കി കൊണ്ടാണ് സിഡ്നിയിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. 57 പേരെ അറസ്റ്റ് ചെയ്തു. കോവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ചതിനെ തുടർന്നാണ് ഓസ്ട്രേലിയയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചത്.

അതേ സമയം രാജ്യത്ത് വാക്സിനേഷൻ നിരക്ക് വളരെ പിന്നിലാണ്. 14 ശതമാനത്തിൽ താഴെ പേർ മാത്രമാണ് ഇതുവരെ പ്രതിരോധ കുത്തിവെപ്പെടുത്തത്.

സിഡ്നി നഗരം കഴിഞ്ഞ നാലാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. എന്നാൽ കോവിഡ് കേസുകളിൽ കുറവുമില്ല. സിഡ്നിയിൽ റോഡുകൾ തടഞ്ഞാണ് പ്രതിഷേധം അരങ്ങേറിയത്. ഉദ്യോഗസ്ഥർക്ക് നേരെ കുപ്പിയേറുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!