KSDLIVENEWS

Real news for everyone

49 പേരുമായി പറന്ന റഷ്യന്‍ വിമാനം കാണാതായി

SHARE THIS ON

മോസ്‌കോ: 49 പേരുമായി പറക്കുന്നതിനിടെ കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരണം. വിമാനത്തിന്റെ ഭാഗങ്ങള്‍ അധികൃതര്‍ കണ്ടെടുത്തു. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് വിവരം.

ചൈനീസ് അതിര്‍ത്തിക്ക് സമീപം റഷ്യയിലെ അമുര്‍ മേഖലയ്ക്ക് മുകളില്‍ വെച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നത്. ഈ മേഖലയില്‍തന്നെയാണ് വിമാനം തകര്‍ന്നുവീണതെന്നാണ് വിവരം.

അംഗാറ എയര്‍ലൈന്‍സിന്റെ എഎന്‍-24 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുള്ളതായാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!