KSDLIVENEWS

Real news for everyone

കർണാടക മുസ്ലിം ലീഗ് വൈസ്: പ്രസിഡന്റ് സി അഹമ്മദ് ജമാൽ അന്തരിച്ചു.

SHARE THIS ON

മംഗളൂരു: മുസ്ലീം ലീഗ് കര്‍ണാടക സംസ്ഥാന വൈസ് പ്രസിഡൻ്റ് സി അഹമ്മദ് ജമാല്‍ (60) അന്തരിച്ചു. മംഗളൂരു ഫള്‍നീർ സ്വദേശിയാണ് അഹമ്മദ് ജമാൽ. അസുഖത്തെ തുടർന്ന് ചികിത്സ്യയിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അന്ത്യം. ദീര്‍ഘകാലം കര്‍ണാടക മുസ്ലീം ലീഗ് പ്രസിഡൻ്റായിരുന്ന പരേതനായ സി അബ്ദുല്‍ ഹമീദ് സാഹിബിൻ്റെ മകനാണ്. ദക്ഷിണ കര്‍ണാടക മുസ്ലീം ലീഗ് പ്രസിഡൻ്റ്, ദക്ഷിണ കര്‍ണാടക സുന്നീ ക്രിയാ സമിതി പ്രസിഡൻ്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
നാട്ടില്‍ മത രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. പിതാവ് സി അബ്ദുല്‍ ഹമീദിനൊപ്പം കര്‍ണാടകത്തിൽ മുസ്ലീം ലീഗ് ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ലീഗ് ദേശീയ ഓര്‍ഗ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി എംപി, കര്‍ണാടക സംസ്ഥാന മുസ്ലീം ലീഗ് പ്രസിഡൻ്റ് ദസ്തഖീര്‍ ആഖ, സിദ്ദീഖ് തലപ്പാടി, എന്നിവര്‍ അനുശോചിച്ചു. മാതാവ്: ആയിഷ. ഭാര്യ: നസീറ. മക്കള്‍: ഹമീദ്, ഷഹാമ. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, പരേതനായ മഹമൂദ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!