കരിപ്പൂരിൽ വൻ സ്വർണ വേട്ട ;
രണ്ട് യാത്രക്കാരിൽ നിന്നായി 845 ഗ്രാം ഏകദേശം 88 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് സംഭവങ്ങളിലായി വന്‍ സ്വര്‍ണ വേട്ട. 88 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കോഴിക്കോട്, കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇതിന് പുറമെ കാസര്‍ഗോഡ് സ്വദേശിയില്‍ നിന്ന് മുപ്പത്തെട്ടായിരം രൂപയുടെ വിദേശ നിര്‍മിത സിഗരറ്റും പിടിച്ചെടുത്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ 699 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 81 ലക്ഷം രൂപ വില വരും.
കോഴിക്കോട് കൊടുവള്ളി സ്വദേശി ഷരീഖ്.ടി.പി യാണ് പിടിയിലായത്. റിയാദില്‍ നിന്നുള്ള സ്പൈസ് ജറ്റ് വിമാനത്തിലെത്തിയതായിരുന്നു യാത്രക്കാരന്‍. ചെക്കിന്‍ ഇന്‍ ബാഗിലെ എമര്‍ജന്‍സി ലാംപിലെ ബാറ്ററിയില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കട്ടികള്‍.
രണ്ടാം ഘട്ടത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 7 ലക്ഷം വിലമതിക്കുന്ന 146 ഗ്രാം സ്വര്‍ണവും മുപ്പത്തെട്ടായിരം രൂപയുടെ വിദേശ നിര്‍മിത സിഗരറ്റും പിടിച്ചെടുത്തു. കാസര്‍കോട് സ്വദേശി ബണ്ടിച്ചാല്‍ ഇസ്മായില്‍ ആണ് കള്ളക്കടത്തിന് ശ്രമിച്ചത്.