KSDLIVENEWS

Real news for everyone

നിയമ സഭയ്ക്ക് പുറത്തെ ബി.ജെ.പി പ്രതിഷേധം.
കെ.സുരേന്ദ്രനുൾപ്പടെ ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ

SHARE THIS ON

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്‌ക്ക് മുന്നില്‍ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി. ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് വി.ടി രമ, സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവന്‍കുട്ടി, ജോര്‍ജ് കുര്യന്‍, പി.സുധീര്‍, ഉള്‍പ്പടെ നേതാക്കളെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്.

ഒ.രാജഗോപാല്‍ ഉദ്‌ഘാടനം ചെയ്‌ത പ്രതിഷേധത്തില്‍ പ്രസംഗിച്ച കെ.സുരേന്ദ്രന്‍ ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് അറിയിച്ചു. സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനെതിരെയും ബിജെപി പ്രതിഷേധം അറിയിച്ചു.വിമാനത്താവള വിഷയത്തില്‍ ഒ.രാജഗോപാല്‍ എം.എല്‍.എയ്ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.സ്വര്‍ണക്കടത്ത് കേസിലെ പണം പോയത് മുഖ്യമന്ത്രിയിലേക്കാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!