മധു വധക്കേസ്; ജാമ്യം റദ്ദാക്കി മൂന്നു ദിവസമായിട്ടും ഒമ്പത് പ്രതികളെ കണ്ടെത്താനായില്ല

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായ ഒമ്പത് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് അഗളിപോലീസ്.
ഒമ്പത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികള്‍ക്ക് കീഴടങ്ങുന്നില്ലെങ്കില്‍ രണ്ട് ദിവസത്തിനകം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് ഡി.വൈ.എസ്.പി എന്‍. മുരളീധരന് പറഞ്ഞു. മലപ്പുറം, കോഴിക്കോട്, ജില്ലകള്‍ കേന്ദ്രീകരിച്ചും പ്രതികളുടെ ഫോണ്‍വിവരങ്ങള്‍ കേന്ദ്രീകരിച്ചും എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലുമാണ് അന്വേഷണം നടക്കുന്നത്.
ഹൈക്കോടതിയുടെ ജാമ്യ ഉപാധികള്‍ തെറ്റിച്ചതിനാല്‍ ശനിയാഴ്ചയാണ് മണ്ണാര്‍ക്കാട് പട്ടിക ജാതി/പട്ടിക വര്‍ഗ പ്രത്യേക കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കുന്നത്.

