പുതുപ്പള്ളിയുടെ സ്ഥിതി എല്ലാവർക്കും അറിയാം; പല കാര്യങ്ങളിലും വ്യക്തതയുണ്ടാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ്’

കോട്ടയം: പുതുപ്പള്ളിയിൽ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുപ്പള്ളി ശ്രദ്ധാ കേന്ദ്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലകാര്യങ്ങളിലും വ്യക്തതയുണ്ടാക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഉപതിരഞ്ഞെടുപ്പിൽ ഇവിടത്തെ പ്രശ്നങ്ങൾ പരിഗണിക്കപ്പെടും. ഇവിടുത്തെ വികസനം മറ്റു പ്രദേശങ്ങളിലെ വികസനവുമായി താരതമ്യം ചെയ്യണം. അതുണ്ടാകരുതെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. മണ്ഡലത്തിന്റെ സ്ഥിതി എല്ലാവർക്കും അറിയാമെന്നും പുതുപ്പള്ളിയിൽ മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം ദേശീയ പാത വികസനത്തിന് 2011ലെ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തിട്ടില്ല. മനംകുളിർപ്പിക്കുന്ന വിധം ഇപ്പോൾ ദേശീയ പാതയുടെ പണി നടക്കുന്നു. എൽഡിഎഫ് സർക്കാരല്ല അധികാരത്തിൽ വന്നിരുന്നതെങ്കിൽ ദേശീയ പാതയുടെ അവസ്ഥ അതുപോലെ തുടരുമായിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

