KSDLIVENEWS

Real news for everyone

എയിംസ് കാസറഗോഡ് കൂട്ടായ്മ യുടെ കാസറഗോഡ് മേഘലാ വാഹന പ്രചരണ ജാഥയ്ക്ക് ചൗക്കിയിൽ സ്വികരണം നൽകി-സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിതൃ പരിഷത്ത്

SHARE THIS ON

ചൗക്കി:എയിംസ് കാസറഗോഡ് എന്ന ജനകീയ കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ വേണം എയിംസ് കാസർഗോഡിന് , ഉയരണം എയിംസ് കാസറഗോഡിന്റെ മണ്ണിൽ, പ്രൊപ്പോസലിൽ കാസറഗോഡ് ജില്ലയുടെ പേര് ഉൾപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുമായി കെ.ബി.മുഹമ്മദിന്റെ നേതൃത്ത്വത്തിൽ കാസറഗോഡ് മണ്ഡലത്തിൽ നടത്തിയ വാഹന പ്രചരണ ജാഥയ്ക്ക് സന്ദേശം സംഘടനാ & ഗ്രന്ഥാലയത്തിന്റെ നേതൃത്ത്വത്തിൽ ചൗക്കിയിൽ
സ്വീകരണം നൽകി
സ്വീകരണ യോഗം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു
ജില്ലാ ബസ്സ് ഓണേർസ് അസോസിയേഷൻ ട്രഷറർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു ജാഥാ ക്യാപ്റ്റൻ കെ.ബി മുഹമ്മദിനെ സന്ദേശം ഗ്രന്‌ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് ഷാൾ അണിയിച്ച് സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജമില അഹ്മ്മദ് ,എം.എ. നജീബ്, കരീം ചൗക്കി, ഹനീഫ ചേരങ്കെ , വേലായുധൻ കെൽ,എം.എ. കരീം, സലീം.എം .കെ.വി. മുകുന്ദൻ മാസ്റ്റർ, ഡോ: റൂപാ വി റാവു,ഹനിഫ് കടപ്പുറം,നസിർ കല്ലങ്കൈ,കെ.എംനാസർ ചൗക്കി,ബഷീർ ഗ്യാസ്,ജാവിദ് കല്ലങ്കൈ, വർഗീഷ് സി.പി.സി.ആർ.ഐഎന്നിവർ പ്രസംഗിച്ചു.മൊഗ്രാൽ പുത്തുർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രമീള മജൽ സ്വാഗതം പറഞ്ഞു.കെ.ബി.മുഹമ്മദ് ജാഥയുടെ ഉദ്യേശ്യലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും സ്വീകരണത്തിന് നന്ദി രേഖപ്പെടുകയുംചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!