KSDLIVENEWS

Real news for everyone

‘കണ്‍വെന്‍ഷന്‍ സെന്‍ററില്‍ കൊടികുത്തും’; ഫണ്ട് നല്‍കാത്തതിന് പ്രവാസിക്ക് സിപിഎം നേതാവിന്‍റെ ഭീഷണി, ഫോണ്‍വിളി

SHARE THIS ON

കൊല്ലം: രക്തസാക്ഷി സ്മാരകത്തിന് പണം നൽകാത്തതിന് സിപിഎം (cpm) നേതാക്കൾ ഭീഷണിപ്പെടുത്തിയതായി പ്രവാസിയുടെ പരാതി. അമേരിക്കയില്‍ (america) താമസിക്കുന്ന കോവൂര്‍ സ്വദേശികളായ ദമ്പതികളാണ് പരാതിക്കാര്‍. വ്യവസായിയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ചാണ് ഭീഷണി.

പണം നല്‍കാത്തതിനാല്‍ ചവറ മുഖംമൂടിമുക്കിൽ 10 കോടി ചിലവാക്കി നിർമ്മിച്ച കൺവെൻഷൻ സെന്ററില്‍ കൊടി കുത്തുമെന്നാണ് ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിന്‍റെ ഫോണ്‍ സന്ദേശം. കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് ഭീഷണി. സ്ഥാപനത്തോട് ചേര്‍ന്നുള്ള സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ബിജു പറയുന്നുണ്ട്. ബിജുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!