KSDLIVENEWS

Real news for everyone

2019-20- 21 വർഷത്തെ ഹയർ സെക്കൻഡറി തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയ പഠിതാക്കളെ കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്തത്തിൽ ഉപഹാരം നൽകി അനുമോദിച്ചു

SHARE THIS ON

കാസറഗോഡ്: 2019 2021 വർഷത്തെ ഹയർ സെക്കൻഡറി തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയ പഠിതാക്കളെ കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്തത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള യുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സി.എ. സൈമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ടി.വി.ശ്രീജൻ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സമീമ അൻസാരി,സക്കീന അബ്ദുല്ല,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനീഫ പാറ,സുകുമാര കുതിര പാടി,രാജു കെ.ജയന്തി,അശ്വിനി എന്നിവർ സംസാരിച്ചു.

പഠിതാക്കളായ മനോജ് കെ ഗോപാലൻ, സി എച്ച്. ഗണേഷ് കുമാർ, എ . ഹണി ജെ ബ്രൂസ് , ജെ രാജു എന്നിവർ അനുമോദനം ഏറ്റുവാങ്ങി.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനുപം എസ്‌ സ്വാഗതവും നോഡൽ പ്രേരക് സി. കെ. പുഷ്പ കുമാരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!