KSDLIVENEWS

Real news for everyone

ഏത് ചെകുത്താന്‍മാരുമായി കൂട്ടുകൂടാനും മടിയില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി- വി.ഡി സതീശന്‍

SHARE THIS ON

തിരുവനന്തപുരം: കോട്ടയം നഗരസഭയിൽ ബി.ജെ.പിക്ക് ഒപ്പം ചേർന്ന് അവിശ്വാസം കൊണ്ടുവന്ന സി.പി.എമ്മിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭൂരിപക്ഷ വർഗീയതയുമായും ന്യൂനപക്ഷ വർഗീയതയുമായും ഒരേസമയം സഖ്യം ചേരാൻ മടിയില്ലാതായ സിപിഎം നിലപാടില്ലാത്ത പാർട്ടിയായി മാറിയെന്നാണ് സതീശന്റെ വിമർശനം.

കോൺഗ്രസിനേയും യുഡിഎഫിനേയും ദുർബലപ്പെടുത്താനും തകർക്കാനും ഏത് ചെകുത്താനുമായി കൂട്ടുകൂടാനും മടിയില്ലാത്ത സംഘമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. എന്തുവില കൊടുത്തും കോൺഗ്രസിനെ തകർക്കാൻ സിപിഎം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു

കേരളത്തിൽ സി.പി.എമ്മിന്റെ യഥാർഥ മുഖംമൂടി വലിച്ചുകീറപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐക്ക് ഒപ്പം ചേർന്ന് കോൺഗ്രസിനെ തകർക്കാൻ ശ്രമിച്ച സിപിഎം കോട്ടയത്തേക്ക് എത്തിയപ്പോൾ സഖ്യം ബി.ജെപിക്ക് ഒപ്പമായി മാറ്റി.

മുഖ്യമന്ത്രി പിണറായി വിജയനുണ്ടാക്കിയ കുത്തിത്തിരിപ്പാണ് ഇപ്പോഴത്തെ സാമുദായിക വിവേചനത്തിന് കാരണമെന്നും വി.ഡി സതീശൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!