KSDLIVENEWS

Real news for everyone

പാകിസ്ഥാനുമായുള്ള തുടര്‍ ചര്‍‍ച്ചകളില്‍ ജമ്മുകശ്മീര്‍ അജണ്ടയാക്കാനാവില്ലെന്ന് ഇന്ത്യ. പാക് അധീന കശ്മീര്‍ മാത്രം അജണ്ടയില്‍ മതിയെന്ന് വിദേശ കാര്യ മന്ത്രാലയം നിലപാടെടുത്തു.

SHARE THIS ON

ഡല്‍ഹി: പാകിസ്ഥാനുമായുള്ള തുടര്‍ ചര്‍‍ച്ചകളില്‍ ജമ്മുകശ്മീര്‍ അജണ്ടയാക്കാനാവില്ലെന്ന് ഇന്ത്യ. പാക് അധീന കശ്മീര്‍ മാത്രം അജണ്ടയില്‍ മതിയെന്ന് വിദേശ കാര്യ മന്ത്രാലയം നിലപാടെടുത്തു. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപ് തന്നെയാണ് ഈ വിവരം ഔദ്യോ​ഗികമായി അറിയിച്ചത്. ജമ്മുകശ്മീ‌ര്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് ശക്തമാക്കുന്നതോടെ ഇനി പാകിസ്ഥാനുമായി സമീപ ഭാവിയില്‍ ച‌‍ര്‍ച്ചകളുണ്ടാവാന്‍ സാധ്യതയില്ല.

ഭരണഘടനയുടെ 370-ാം അനുച്ഛേദത്തില്‍ മാറ്റം വരുത്തുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടി അം​ഗീകരിക്കില്ലെന്ന നിലപാടിലാണ് പാകിസ്ഥാന്‍. അടുത്തയാഴ്ച ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ച‌ര്‍ച്ച നടക്കാന്‍ പോകുകയാണ്.ഈ സമയത്താണ് ഇന്ത്യ പാകിസ്ഥാനെതിരായ നിലപാട് കര്‍ശനമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!