KSDLIVENEWS

Real news for everyone

എണ്ണച്ചോർച്ച: യുഎഇയിലെ മൂന്ന് എമിറേറ്റുകളിൽ കനത്ത ദുർഗന്ധം; ബീച്ചുകൾ അടച്ചു, മത്സ്യബന്ധനം ഒഴിവാക്കണമെന്നും നിർദേശം

SHARE THIS ON

ദുബായ്: ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ അനുഭവപ്പെട്ട ദുർഗന്ധത്തിനു കാരണം കപ്പലിലെ എണ്ണച്ചോർച്ചയാണെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. എണ്ണച്ചോർച്ചയ്ക്ക് പിന്നാലെ, സുരക്ഷാപരിശോധനയും ശുചീകരണവും നടത്തുന്നതിന് ഉമ്മുൽഖുവൈനിലെ എല്ലാ തീരപ്രദേശങ്ങളും താൽക്കാലികമായി അടച്ചു.

എണ്ണയുടെ വ്യാപനം തടഞ്ഞു പരിസ്ഥിതി ആഘാതം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ദുർഗന്ധം ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാകില്ലെന്നും അധികൃതർ വ്യക്തമാക്കി. തീരദേശ പരിശോധനകളും സമുദ്രപരിസ്ഥിതി നിരീക്ഷണവും തുടരുകയാണ്.

എണ്ണച്ചോർച്ച ബാധിത പ്രദേശങ്ങളിൽ മത്സ്യബന്ധനം ഒഴിവാക്കണമെന്നും പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും മന്ത്രാലയം നിർദേശിച്ചു.

∙ അൽ ഹംറിയ ബീച്ചും അടച്ചു

മുൻകരുതൽ നടപടിയായി ഷാർജയിലെ അൽ ഹംറിയ ബീച്ചും താൽക്കാലികമായി അടച്ചു. മലിനീകരണം തടയാനും തീരസുരക്ഷ ഉറപ്പാക്കാനും പ്രത്യേക സംഘങ്ങൾ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!