KSDLIVENEWS

Real news for everyone

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് അവതരിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം

SHARE THIS ON

ന്യൂഡൽഹി ∙ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് അവതരിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ളത് ഉൾപ്പെടെ മൊത്തം 26 ബില്ലുകൾ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് നീക്കം.

കാർഷികോൽപന്ന വ്യാപാര വാണിജ്യ നിയമം, കർഷക (ശാക്തീകരണ, സംരക്ഷണ) നിയമം, അവശ്യസാധന ഭേദഗതി നിയമം എന്നിവയാണു പിൻവലിക്കുന്നത്. കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

കർഷകർ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചതുകൊണ്ടു മതിയാവില്ലെന്നും പാർലമെന്റിൽ ബിൽ വരണമെന്നുമാണു കർഷക സംഘടനകൾ നിലപാടെടുത്തത്. ഈ മാസം 29നാണ് പാർലമെന്റ് സമ്മേളനം തുടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!