KSDLIVENEWS

Real news for everyone

ഇനി മത്സരിക്കണമെങ്കിൽ കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടണം ; മെഹബൂബ മുഫ്തി

SHARE THIS ON

ഡല്‍ഹി: ഗുപ്കാര്‍ സഖ്യം ജമ്മുകശ്മീര്‍ ജില്ലാ വികസന തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തി.

ഗുപ്കാര്‍ സഖ്യത്തിന്റെ വിജയം തനിക്ക് ആത്മവിശ്വാസമുണ്ടാക്കുന്നുണ്ടെങ്കിലും കശ്മീരിനു പ്രത്യേക പദവി തിരിച്ചുകിട്ടുന്നതുവരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും മെഹബൂബ വ്യക്തമാക്കി.

“370-ാം അനുച്ഛേദം പുനഃസ്ഥാപിക്കാതെ ഇനിയുള്ള ഒരു തിരഞ്ഞെടുപ്പിലും ഞാന്‍ മത്സരിക്കില്ല. സഖ്യത്തില്‍ പലരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാല്‍ ജമ്മുകശ്മീര്‍ എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നുചേര്‍ന്നു. തിരഞ്ഞെടുപ്പിനെപ്പറ്റി മാത്രമല്ല ചര്‍ച്ച.കശ്മീരികള്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാന്‍ വേണ്ടിയാണിത്’ -മുഫ്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!