KSDLIVENEWS

Real news for everyone

സുല്‍ത്താന്‍ ഗോള്‍ഡ്‌ ജ്വല്ലറി കേസ്‌: ഒന്നാം പ്രതി മുഹമ്മദ്‌ ഫാറൂഖ് അറസ്‌റ്റില്‍

SHARE THIS ON

കാസർകോഡ് സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി അറസ്റ്റിലായി. ബി സി റോഡ് താളിപ്പടുപ്പ് ഹൗസിൽ മുഹമ്മദ്‌ ഫാറൂഖ് (38) ആണ് അറസ്റ്റിലായത്. കർണാടകയിൽ വെച്ചാണ് പ്രതി പിടിയിൽ ആയത്.
Dysp പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കാസർകോഡ് കോടതിയിൽ ഹാജരാക്കും. ജ്വല്ലറിയിൽ നിന്നും കവർന്ന ആഭരണങ്ങൾ കണ്ടെടുക്കാൻ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും. അന്വേഷണ സംഘത്തിൽ SI രഞ്ജിത്ത്, വിജയൻ മോഹനൻ, ജനാർദ്ദനൻ SCPO രാജേഷ്, CPO ശ്രീജിത്ത്‌, ഡ്രൈവർ ഹൈദർ എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!