KSDLIVENEWS

Real news for everyone

കനത്ത മഞ്ഞുവീഴ്ച; അമേരിക്കയിൽ നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചു

SHARE THIS ON

വാഷിങ്ടൺ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്ത് നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു. വിസ്കോൺസിനിലെ ഇന്റർസ്റ്റേറ്റ് 94 ഹൈവേയിലാണ് ഈ അപകടങ്ങളുണ്ടായത്.

മഞ്ഞ് വീഴ്ചയെ തുടർന്ന് റോഡുകളിൽ ഐസ് നിറഞ്ഞതാണ് ഈ തുടർ അപകടങ്ങൾക്ക് കാരണമായതെന്ന് വിസ്കോൺസിൻ പോലീസ് പറഞ്ഞു.

നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഒസിയോ-ബ്ലാക്ക് റിവർ ഫാൾ റോഡ് അടച്ചു. പാസഞ്ചർ കാറുകളും സെമി ട്രാക്ടർ ട്രെയിലറുകളും ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്.

യാത്ര ചെയ്യുമ്പോൾ പരമാവധി ജാഗ്രത പുലർത്തണമെന്ന് വിസ്കോൺസിൻ ഗവർണർ ടോണി എവേഴ്സ് ജനങ്ങളോട് അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!