GSTയും നോട്ട് നിരോധനവും ആയുധങ്ങൾ; ഇത് മോദി സർക്കാരല്ല, അംബാനി-അദാനി സർക്കാർ; രാഹുൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിലവിലുള്ളത് മോദി സർക്കാരല്ലെന്നും അംബാനി – അദാനി സർക്കാരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര ശനിയാഴ്ച ചെങ്കോട്ടയിൽ എത്തിയപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് വഴിതിരിച്ചുവിടാൻ വേണ്ടി ഹിന്ദു മുസ്ലിം വിരുദ്ധത പരത്തുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
അന്ന് പുച്ഛം, ഇന്ന് ഓരോ വീട്ടിലും ഒരു മിമിക്രിക്കാരന്‍ എന്ന സ്ഥിതിയായി – KSN Raj | Chaplin Sasi
Now Playing
എംബാപ്പെ മെസ്സിയെയും പെലെയെയും മറികടക്കാന്‍ ഇനി എത്ര കാലം? | mathrubhumi.com
വെഞ്ഞാറമ്മൂട് നിന്ന് സ്വപ്‌നം കണ്ടാല്‍ എത്താവുന്ന ദൂരത്തായിരുന്നില്ല സിനിമ | Suraj Venjaramoodu
മോഡ്രിച്ച് ബാക്കിവച്ച ഡ്രിബിളുകള്‍ക്ക് പറയാനുണ്ട് മൈനുകള്‍ പാകിയ വഴികളുടെ കഥ | Second Half
‘2800 കിലോമീറ്ററിലേറെയാണ് യാത്രയിൽ ഞാൻ നടന്നത്. എന്നാൽ ഇതൊരു വലിയ കാര്യമല്ല. കർഷകർ, ജോലിക്കാർ എല്ലാവരും നടക്കുകയാണ്. ഞാൻ 2800 കിലോമീറ്ററാണ് നടന്നത്. എന്നാൽ കർഷകർ 12,000 – 15,000 കിലോമീറ്ററിലധികമാണ് ജീവിതത്തിലുടനീളം നടക്കുന്നത്. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും മുമ്പിൽ ബാങ്കുകൾ അവരുടെ വാതിൽകൊട്ടിയടച്ചിരിക്കുകയാണ്. രാജ്യത്തെ ചില ശതകോടീശ്വന്മാർക്ക് ഒരു ലക്ഷം കോടി, 2-3 ലക്ഷംകോടികളാണ് നൽകുന്നത്. എന്നാൽ ചെറുകിടവ്യാപാരികളും കർഷകരും ചെല്ലുമ്പോൾ നിഷ്കരുണം തള്ളിപ്പുറത്താക്കുന്നു. മോദി നോട്ട് നിരോധനം കൊണ്ടു വന്നു, ജി.എസ്.ടി. നടപ്പിലാക്കി. ഇത് രാഷ്ട്രീയമല്ല, ആയുധങ്ങളാണ്. ചെറുകിട – ഇടത്തരം വ്യാപാരികളെ കൊല്ലാനുള്ള ആയുധങ്ങൾ’ രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് കടന്ന ഭാരത് ജോഡോ യാത്രയില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസനും അണിചേര്‍ന്നിരുന്നു. ഐടിഒ മുതല്‍ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരം രാഹുലിനൊപ്പം സഞ്ചരിച്ചാണ് കമല്‍ ഹാസനും യാത്രയുടെ ഭാഗമായത്. കമലിനൊപ്പം മക്കള്‍ നീതി മയ്യം നേതാക്കളും യാത്രയില്‍ പങ്കെടുത്തു. ചെങ്കോട്ടയില്‍ നടന്ന പൊതുയോഗത്തിലും കമല്‍ ഹാസന്‍ സംസാരിച്ചു

