KSDLIVENEWS

Real news for everyone

ലോകായുക്ത സിപിഐഎം സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്തു

SHARE THIS ON

ലോകായുക്ത വിഷയം സി പി ഐ എം സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തു. മന്ത്രി പി രാജീവ് സെക്രട്ടേറിയേറ്റില്‍ കാര്യങ്ങള്‍ വിശദീകരിച്ചു.ഇതിനിടെ ലോകായുക്തയുടെ അധികാരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമമെന്ന് മുന്‍ ഉപ ലോകായുക്ത പറഞ്ഞു. മന്ത്രിമാരുടെ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത സര്‍ക്കാരിനില്ല. ഭേതഗതിയിലൂടെ ഉദ്ദേശിക്കുന്നത് സര്‍ക്കാരിനെ ആരും തൊടരുതെന്നാണെന്നും ഉപലോകായുക്ത വ്യക്തമാക്കി.

അതിനിടെ അധികാരം കുറയ്ക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ലോകായുക്തയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.

: ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താന്‍; കെ സുരേന്ദ്രന്‍

ലോകായുക്തയെ അപ്രസക്തമാക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയു രംഗത്ത് വന്നു . ലോകായുക്തയുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും ലോകായുക്തക്ക് ഇനി മുതല്‍ അഴിമതിക്കെതിരായി തീരുമാനമെടുക്കാന്‍ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്താക്കി. മന്ത്രി ആര്‍.ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയെ സമീപിച്ചിരുന്നു. ഇതോടെ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് വേണ്ടത്ര കൂടിയാലോചനകളില്ലാതെ ലോകായുക്തയെ അപ്രസക്തമാക്കാന്‍ സര്‍ക്കാര്‍ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകായുക്തയുടെ അധികാരം കവരും വിധത്തില്‍ നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ നീക്കം. ലോകയുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഓര്‍ഡിനന്‍സ് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ഓര്‍ഡ‍ിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!