KSDLIVENEWS

Real news for everyone

ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടു

SHARE THIS ON

2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ചുമഹല്‍ ജില്ലയിലെ സെഷന്‍സ്‌കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. ദിയോള്‍ ഗ്രാമത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്. 2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ടു കുട്ടികളും ഉണ്ടായിരുന്നു.മൃതദേഹങ്ങള്‍ കത്തിച്ചുകളഞ്ഞു എന്നാണ് കേസ്.രണ്ടുവര്‍ഷത്തിനുശേഷം പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. മൃതദേഹങ്ങള്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതികളില്‍ 8 പേര്‍ വിചാരണ കാലത്ത് മരിച്ചുപോയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!