KSDLIVENEWS

Real news for everyone

പെണ്‍കുട്ടികളുമായി ചാറ്റ്, നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണി; ഒരു പെണ്‍കുട്ടിയെ കാണാന്‍ പോകുമ്പോള്‍ പിടിച്ചു

SHARE THIS ON

പാലക്കാട്: സാമൂഹികമാധ്യമംവഴി പരിചയപ്പെടുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായുള്ള വീഡിയോചാറ്റിങ്ങിന്റെ ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്ത്, ഇതിലെ നഗ്‌നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യുവാവ് പിടിയിലായി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ജിത്തുരാജാണ് (24) വാളയാര്‍ പോലീസിന്റെ പിടിയിലായത്. സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട മറ്റൊരു പെണ്‍കുട്ടിയെ കാണാനുള്ള യാത്രയ്ക്കിടെയാണ് ജിത്തുരാജ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.


എറണാകുളത്ത് സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുകയാണ് ജിത്തുരാജ്. വിവിധ സാമൂഹികമാധ്യമങ്ങള്‍വഴി ഒന്നിലധികം പെണ്‍കുട്ടികളുമായി ജിത്തുരാജ് സൗഹൃദം സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

സി.ഐ. വി.എസ്. മുരളീധരന്‍, എസ്.ഐ. ആര്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ വാളയാര്‍ പോലീസ് നടത്തുന്ന വാഹനപരിശോധനയ്ക്കിടെ ജിത്തുരാജും മറ്റൊരു ആണ്‍സുഹൃത്തും ബൈക്കില്‍ വരികയായിരുന്നു. ജില്ലയില്‍ ഇരുചക്രവാഹനങ്ങളില്‍ രണ്ട് പുരുഷന്മാര്‍ യാത്രചെയ്യുന്നതിന് നിയന്ത്രണങ്ങളുള്ളതിനാല്‍ ഇരുവരെയും ചോദ്യംചെയ്തു. സംശയം തോന്നിയതോടെ പോലീസ്സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന്, മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിച്ചതായി കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!