കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി “റമദാൻ റിലീഫ്” വിതരണം നടത്തി

ആലംപാടി : കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റിയുടെ റമദാൻ റിലീഫ് കെഎംസിസി ജിസിസി ഓഫീസിൽ വെച്ച് വിതരണം നടത്തി. കെഎംസിസി ജിസിസി ചെയർമാൻ കാളി മുഹമ്മദ് സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല സാഹിബ് ഉൽഘാടനം ചെയ്തു .ആലംപാടി പ്രദേശത്തെ അർഹതപ്പെട്ട മുൻ പ്രവാസികളും , വിധവകളായ അത്താണിയില്ലാത്ത പ്രായമായ സ്ത്രീകൾ ,യതീമുകളും ,രോഗികളുമായ നൂറിൽപരം കുടുംബങ്ങൾക്കുള്ള റിലീഫ് ആണ് നടത്തിയത് . മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് ടി . ഇ അബ്ദുല്ല സാഹിബ് കെഎംസിസി ജിസിസി ചെയർമാൻ കാളി മുഹമ്മദ് സാഹിബിന് കൈമാറി ഉൽഘടനം ചെയ്തു . ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി , കെഎംസിസി ദമാം സൗദി നാഷണൽ സെക്രട്ടറി കാദർ അണങ്കൂർ , മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി പി.ബിസല്ലുമുഖ്യാധിതികളായിരുന്നു .
പത്താം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കാസി അബ്ദുൽ റഹ്മാൻ , മുസ്ലിം ലീഗ് ട്രെഷറർ ഹമീദ് മിഹ്റാജ് ,മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം പ്രവർത്തക സമിതി അംഗം അബ്ദുല്ല ഹാജി ഗോവ , മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് മണ്ഡലം പ്രവത്തക സമിതി അംഗം മാഹിൻ ആലംപാടി , യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് മുർഷിദ് മുഹമ്മദ് , എം .എസ് .എഫ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി ജാപ്പു കെ ബി എ , മുസ്ലിം ലീഗ് നേതാക്കളായ എ മമ്മിഞ്ഞി സാഹിബ് , മുഹമ്മദ് പൊയ്യയിൽ , ഷെരീഫ് മദ്കത്തിൽ , അബ്ദുല്ല മിഹ്റാജ് കെഎംസിസി ജിസിസി നേതാക്കളായ ബാവ ആലംപാടി ,നാസർ ആലംപാടി , റിയാസ് ടി എ , അബ്ദുല്ല കുവൈത്ത് തുടങ്ങിയവർ സംസാരിച്ചു.മറ്റു മുസ്ലിം ലീഗിന്റെയും, കെഎംസിസി ജിസിസി യുടെയും , യൂത്ത് ലീഗിന്റെയും , എം.എസ്.എഫ് ന്റെയും നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി വൈസ് പ്രസിഡന്റ് ജമാൽ ആലംപാടി സ്വാഗതവും ഉസ്താദ് അബു ദാരിമി നന്ദിയും പറഞ്ഞു .

