ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷം പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ : ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തോടനുബന്ധിച്ച് പ്രത്യേക വൈബ്രൻ്റ് ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമസഭയിൽ വാർഷിക പദ്ധതി മാർഗരേഖ അവതരിപ്പിച്ച് ചർച്ച ചെയ്തു. കേന്ദ്ര മന്ത്രാലയവും സംസ്ഥാനവും ഊന്നൽ നൽകുന്ന പത്തോളം വിഷയാധിഷ്ഠിത ലക്ഷ്യങ്ങളിൽ മുൻഗണന പട്ടിക തയ്യാറാക്കി ഗ്രാമസഭയിൽ അവതരിപ്പിച്ചു.
പ്രസിഡൻറ് അഡ്വ.ഷെമീറ ഫൈസൽ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രി നൗഫൽ പുത്തൂർ, ശ്രീമതി സുലോചന കെ.ബി, സി.ഡി.എസ് ചെയർപേഴ്സൺ ശ്രിമതി പ്രസീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രിമതി ഷിജി വി വി സ്വാഗതം പറഞ്ഞു.

