പണം കൊടുക്കാത്ത വിരോധം:ചെങ്കള, പാണലത്ത് പിതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; മകന് അറസ്റ്റില്‍

കാസർകോട്: പണം കൊടുക്കാത്ത വിരോധത്തിൽ പിതാവിനെ വെട്ടിക്കൊല്ലാൻ ശ്രമം. സംഭവത്തിൽ മകനെ വിദ്യാനഗർ പൊലീസ് അറസ്റ്റു ചെയ്തു. തെക്കിൽ, ബെണ്ടിച്ചാൽ, തായൽ ഹൗസിലെ അഹമ്മദ് ഇർഫാദി (28)നെയാണ് ഇൻസ്പെക്ടർ എം വി വിനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തതത്. ചെങ്കള, പാണലം, തൊട്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുന്ന മുഹമ്മദ് കുഞ്ഞി (51) ആണ് വധശ്രമത്തിനു ഇരയായത്.
രണ്ടാമത്തെ മകനായ അഹമ്മദ് ഇർഫാദിന്റെ ഉപദ്രവം കാരണം ഇദ്ദേഹം കുറേ കാലമായി ഭാര്യയ്ക്കൊപ്പം പാണലത്തെ ബന്ധുവീട്ടിലാണ് താമസം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പ്രസ്ത വീട്ടിൽ എത്തിയ മകൻ പണം ആവശ്യപ്പെട്ടപ്പോൾ കൊടുത്തില്ലത്രെ.
ഇതിൽ പ്രകോപിതനായ ഇർഫാദ് പിതാവിന്റെ കഴുത്തിൽ വെട്ടുകയും നിലത്തു വീണപ്പോൾ മുഖത്തും ഇടതു കാലിലും പിറകുവശത്തും വെട്ടി പരിക്കേൽപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നു വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. വെട്ടേറ്റ മുഹമ്മദ് കുഞ്ഞി ചെങ്കളയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

