മതന്യൂനപക്ഷങ്ങൾക്ക് സമാനമായി ഭാഷാ ന്യൂനപക്ഷങ്ങളേയും പരിഗണിക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: ഭാഷാ ന്യൂനപക്ഷങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ആനുകൂല്യം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്നതിന് സമാനമായി ഭാഷാ ന്യൂനപക്ഷങ്ങളെ കണ്ടെത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ആനൂകൂല്യം നൽകിയുള്ള വിജ്ഞാപനം പുറത്തിറക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. തമിഴ്നാട്ടിലും കർണാടകയിലും മലയാളം സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സിറ്റിസൺ എഡ്യൂക്കേഷൻ സൊസൈറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പഞ്ചാബ്, മിസോറാം ഉൾപ്പെടെയുള്ള 10 സംസ്ഥാനങ്ങളിലെ ഹിന്ദു വിഭാഗത്തിന് ന്യൂനപക്ഷ പദവി നൽകണമെന്ന പൊതുതാത്പര്യ ഹർജിയിൽ കക്ഷി ചേരാനും സിറ്റിസൺ എഡ്യൂക്കേഷൻ സൊസൈറ്റി അനുമതി തേടി.

