KSDLIVENEWS

Real news for everyone

മണൽ മാഫിയാ സംഘത്തിന്റെ തോണികൾ പോലീസ് തകർത്തു ;
കടിഞ്ഞാണിടാനൊരുങ്ങി പോലീസ്

SHARE THIS ON

ഉപ്പള : കൊറോണക്കാലത്തും നിർബാധം തുടരുന്ന മണൽക്കൊള്ള തടയാൻ പോലീസ് നടപടി . കുമ്പള പി.കെ.നഗർ , കോട്ട പ്രദേശങ്ങളിലാണ് മണൽ മാഫിയയുടെ പന്ത്രണ്ടോളം തോണികൾ പോലീസ് തകർത്തത് . ജെ സി ബി ഉപയോഗിച്ചാണ് തോണികൾ തകർത്തത് . കാസർകോട് ഡിവൈഎസ്പി എ .ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സിഐമാരും എസ്ഐമാരും ഉൾപ്പെട്ട സംഘമാണ് നടപടിക്കു നേതൃത്വം നൽകിയത് . മണലൂറ്റി കൊള്ള ലാഭത്തിന് വിൽക്കുന്ന മാഫിയയുടെ അഴിഞ്ഞാട്ടത്തിൽ പൊറുതി മുട്ടിയപ്പോഴാണ് പോലീസ് ഇവരെ പൂട്ടാനിറങ്ങിയത് . കോവിഡ് ഡ്യൂട്ടി ഭാരത്തിൽ പോലീസിന് കണ്ണ് തെറ്റിയപ്പോഴാണ് മാഫിയ അഴിഞ്ഞാടിയത് . തുടർന്നും കർശന നടപടിയുണ്ടാകുമെന്നു പോലീസ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!