കാസറഗോഡ് ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 28,29,30,31 തീയ്യതികളില്‍

കാസറഗോഡ്: കാസറഗോഡ് ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 28,29,30,31 തീയ്യതികളില്‍ നടത്തപ്പെടും. സീനിയര്‍ വിഭാഗം മത്സരം ആഗസ്റ്റ് 28 ശനിയാഴ്ച ചട്ടഞ്ചാല്‍ ബാഡ്മിന്റണ്‍ സെന്റില്‍ വെച്ചും മാസ്റ്റേഴ്സ് വെറ്ററന്‍സ് വിഭാഗം മത്സരം ആഗസ്റ്റ് 29 ഞായറാഴ്ച ചെമ്മനാട് ബീറ്റേണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചും, ജൂനിയര്‍ വിഭാഗം (അണ്ടര്‍ 17 & 19) മത്സരം ആഗസ്റ്റ് 30 തിങ്കളാഴ്ച ചെമ്മനാട് ബീറ്റേണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചും, സബ് ജൂനിയര്‍ വിഭാഗം (അണ്ടര്‍ 11, 13, 15) മത്സരം ആഗസ്റ്റ് 31 ചൊവ്വാഴ്ച പാലക്കുന്ന് ഗ്രീന്‍വുഡ്സ് പബ്ലിക്ക് സ്കൂളില്‍ വെച്ചും നടത്തപ്പെടും. എല്ലാ വിഭാഗത്തിലും പുരുഷ വനിത സിംഗിള്‍സ് ഡബിള്‍സ് മിക്സഡ് ഡബിള്‍സ് മത്സരങ്ങള്‍ ഉണ്ടായിരിക്കും. മത്സരങ്ങള്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും നടക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ 72 മണിക്കൂര്‍ മുമ്പുളള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കേറ്റോ ഹാജരാക്കേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കാനുള്ള റജിസ്റ്റേട്രേഷന് 9544893933, 9400006600 എന്ന വാട്സ്ആപ്പ് നമ്പറിലോ kdbsakasaragod@gmail.com എന്ന ഇ-മെയിലിലേക്കോ മെയില്‍ അയക്കേണ്ടതാണ്. മത്സത്തില്‍ പങ്കെടുക്കാനുള്ള അവസാന ദിവസം അതാത് മത്സര ദിവസം രാവിലെ 10 മണിവരെ മാത്രമായിരിക്കും. മത്സരത്തിലെ വിജയികള്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കുന്നതാണ്.രജിസ്ട്രേഷന് ഫീ 300ഉം, വ്യക്തിഗത ഇനങ്ങള്‍ക്ക് 400 ഉം, ടീം ഇനങ്ങള്‍ക്ക് 600 രൂപയുമാണ് ഫീസ്.കൂടാതെ 3 പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കരുതേണ്ടതാണ്.

