KSDLIVENEWS

Real news for everyone

മൊയ്തീന്‍ മാന്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നയാള്‍, ED രാഷ്ട്രീയം കളിക്കുന്നു- എംവി ഗോവിന്ദന്‍

SHARE THIS ON

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തില്‍ എ.സി മൊയ്തീന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വളരെ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ് എ.സി മൊയ്തീന്‍. അദ്ദേഹത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ബോധപൂര്‍വം രാഷ്ട്രീയമായി ഇടപെട്ടുകൊണ്ടാണ് ഇ.ഡി റെയ്ഡ് മാമാങ്കം സംഘടിപ്പിച്ചതെന്ന്‌ അദ്ദേഹം ആരോപിച്ചു. എ.സി മൊയ്തീനെതിരേ ഇ.ഡി പ്രസ്താവന ഇറക്കിയതിന് പിന്നില്‍ രാഷ്ട്രീയമാണ്. ഇ.ഡി പറയുന്ന കാര്യങ്ങളില്‍ ഒരു കഴമ്പുമില്ല. ചോദ്യംചെയ്യുക പോലും ചെയ്യാതെ അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഇ.ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ മുനയൊടിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും ഗോവിന്ദന്‍ ആരോപിച്ചു. മാസപ്പടി വിഷയത്തില്‍ സിപിഎം സെക്രട്ടേറിയേറ്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എല്ലാത്തിനും നികുതി അടച്ചിട്ടുണ്ടെന്നും നേതാക്കളുടെ മക്കളുടെ എല്ലാ കാര്യങ്ങളും പാര്‍ട്ടി അക്കൗണ്ടില്‍ വേണ്ടെന്നും ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ഗോവിന്ദന്‍ മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!