KSDLIVENEWS

Real news for everyone

ലോക സമാധാന സമ്മേളനം; മമത ബാനര്‍ജിയുടെ​ ഇറ്റലി യാത്രക്ക്​ അനുമതി നിഷേധിച്ച്‌​ വിദേശകാര്യ മന്ത്രാലയം

SHARE THIS ON

കൊല്‍ക്കത്ത: ഇറ്റലിയില്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ലോക സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അനുമതി നിഷേധിച്ച്‌ വിദേശകാര്യ മന്ത്രാലയം.

ഒരു സംസ്​ഥാനത്തിന്‍റെ മുഖ്യമന്ത്രി പ​ങ്കെടുക്കേണ്ട പ്രധാന്യം പരിപാടിക്കില്ലെന്ന്​ ചൂണ്ടിക്കാട്ടി ‘രാഷ്​ട്രീയമാനങ്ങള്‍’ നല്‍കിയാണ്​ അനുമതി നിഷേധിച്ചത്​.

മദര്‍ തെരേസയെ കേന്ദ്രീകരിച്ച്‌​ നടക്കുന്ന പരിപാടിയില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, പോപ്​ ഫ്രാന്‍സിസ്​, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി എന്നിവര്‍ പ​ങ്കെടുക്കും.

നേരത്തേ, ഇറ്റാലിയന്‍ സര്‍ക്കാര്‍ മറ്റു പ്രതിനിധികളുമായി പരിപാടിയില്‍ പ​ങ്കെടുക്കാന്‍ എത്തരുതെന്ന്​ മമതയോട്​ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന്​ ഇന്‍ഡസ്​ട്രി ഡെലിഗേഷന്‍ ക്ലിയറന്‍സിനും വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതിക്കുമായി മമത ബാനര്‍ജി കേന്ദ്രത്തെ സമീപിക്കുകയായിരുന്നു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ തൃണമൂല്‍ വക്താവ്​ ദേബാന്‍ഷു ഭട്ടാചാര്യ രംഗത്തെത്തി. ‘കേന്ദ്രസര്‍ക്കാര്‍ ദീദിക്ക്​ റോമില്‍ പോകാന്‍ അനുമതി നിഷേധിച്ചു. നേരത്തേ ചൈന സന്ദര്‍ശനത്തിനും അനുമതി നല്‍കിയിരുന്നില്ല. അന്താരാഷ്​ട്ര ബന്ധങ്ങളും ഇന്ത്യയുടെ താല്‍പര്യങ്ങളും കണക്കിലെടുത്ത്​ ആ തീരുമാനം ഞങ്ങള്‍ അംഗീകരിച്ചു. ഇപ്പോള്‍ ഇറ്റലി എന്തുകൊണ്ട്​ മോദി ജീ​? താങ്കള്‍ക്ക്​ ബംഗാളിനോടുള്ള പ്ര​ശ്​നമെന്താണ്​​?’ -ഭട്ടാചാര്യ ട്വീറ്റ്​ ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!